സംഘമിത്രയില്‍ നിന്ന് പുറത്തായത് എങ്ങനെ; കാരണം വ്യക്തമാക്കി ശ്രുതി

ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി സൃഷ്ടിച്ച എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിയുമെന്ന് പ്രഖ്യാപിച്ച സംഘമിത്രയുടെ ടൈറ്റില്‍ റോളില്‍ ശ്രുതി ഹസന്‍ എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ പ്രമോഷനായി ശ്രുതി എത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് പുറമെ ചിത്രത്തില്‍ നിന്നും ശ്രുതി ഹസനെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചില ഒഴിച്ചുകൂടാനാകാത്ത കാരണങ്ങളാല്‍ സംഘമിത്രയില്‍ ശ്രുതി ഹാസനൊപ്പം മുന്നോട്ട് പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്ന്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ശ്രീ തെനണ്ടല്‍ ഫിംലിംസ് അവരുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചിരുന്നു.

ഇപ്പോള്‍ ഈ വിഷയത്തില്‍ മറുപടിയുമായി ശ്രുതി ഹസന്‍ രംഗത്തെത്തിയിരിക്കുകയാണ്. സംഘമിത്രയില്‍ നിന്നും താന്‍ സ്വയം പിന്‍മാറിയതാണെന്നാണ് ശ്രുതിയുടെ പ്രതികരണം. കാരണവും ശ്രുതി വ്യക്തമാക്കി. രണ്ടു വര്‍ഷമാണ് ശ്രുതി സിനിമയ്ക്കായി നല്‍കിയത്. എന്നാല്‍ കൃത്യമായ തിരക്കഥയും ഷൂട്ടിംഗ് ഷെഡ്യൂളും അണിയറപ്രവര്‍ത്തകര്‍ നല്‍കാത്തതാണ് പിന്മാറാന്‍ കാരണമെന്ന് ശ്രുതി വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here