ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യൂ; അല്ലെങ്കില്‍ ഫോണ്‍ തകരാറിലാകും

സൈബര്‍ലോകത്ത് ഭീഷണിയായിരിക്കുകയാണ് ജൂഡി എന്ന ആപ്പ്. ലോകത്ത് 3 കോടി 65 ലക്ഷം ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് ജൂഡി എന്ന പേരിലുള്ള ഇരുപത് ആപ്പുകള്‍ കടന്നുകൂടിയതായാണ് വിവരം.

ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയാണ് ജൂഡി പടര്‍ന്നതെന്നാണ്‌റിപ്പോര്‍ട്ട്. മാല്‍വെയര്‍ കടന്നുകൂടിയ നിരവധി ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഉള്ളത്. നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധിക്കണമെന്ന് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു.

താഴെ പറയുന്ന ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സൈബര്‍ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു.

1. അനിമല്‍ ജൂഡി; റാബിറ്റ് കെയര്‍
2. അനിമല്‍ ജൂഡി; ക്യാറ്റ് കെയര്‍
3. അനിമല്‍ ജൂഡി; ഡോഗ് കെയര്‍
4. അനിമല്‍ ജൂഡി; ഫെനെക്‌സ് ഫോക്‌സ് കെയര്‍
5. അനിമല്‍ ജൂഡി; റുഡോള്‍ഫ് കെയര്‍
6. അനിമല്‍ ജൂഡി; സീ ഒട്ടര്‍ കെയര്‍
7. അനിമല്‍ ജൂഡി; നയണ്‍ ടൈല്‍ഡ് ഫോക്‌സ്
8. അനിമല്‍ ജൂഡി; ഡ്രാഗണ്‍ കെയര്‍
9. അനിമല്‍ ജൂഡി; പേര്‍ഷ്യന്‍ ക്യാറ്റ് കെയര്‍
10. ഫാഷന്‍ ജൂഡി; സ്‌നോ ക്വീന്‍ സ്‌റ്റൈല്‍
11. ഫാഷന്‍ ജൂഡി; വാമ്പയര്‍ സ്റ്റൈല്‍
12. ഫാഷന്‍ ജൂഡി; വെഡ്ഡിംഗ് ഡേ
13. ഫാഷന്‍ ജൂഡി; ടൈ്വസ് സ്റ്റൈല്‍
14. ഫാഷന്‍ ജൂഡി; കപ്പിള്‍ സ്റ്റൈല്‍
15. ഫാഷന്‍ ജൂഡി; ഹാലോവീന്‍ സ്‌റ്റൈല്‍
16. ഷെഫ് ജൂഡി; ഡാല്‍ഗോനാ മേക്കര്‍
17. ഷെഫ് ജൂഡി; പിക്‌നിക് ലഞ്ച് മേക്കര്‍
18. ഷെഫ് ജൂഡി; ഹാലോവീന്‍ കുക്കീസ്
19. ജൂഡീസ് ഹോസ്പിറ്റല്‍; പീഡിയാട്രിക്‌സ്
20. ജൂഡീസ് സ്പാ സലൂണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News