ഒരുമാസത്തിനകം ഇടതുസര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കും

തിരുവനന്തപുരം: ജൂണ്‍ 30ന് മുന്‍പ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. ടൂറിസം മേഖലയുടെ ആശങ്കകള്‍ കൂടി പരിഗണിച്ചാവും പുതിയ മദ്യനയം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബാറുകള്‍ പൂട്ടിയതോടെ ടൂറിസം രംഗത്ത് വന്‍ വരുമാന ഇടിവുണ്ടായെന്ന് ടൂറിസം വകുപ്പ് കണക്കുകള്‍ ഉദ്ധരിച്ച് എക്‌സൈസ് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുള്ള മദ്യനയമാവും ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുക.

തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞതു തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. സര്‍ക്കാറിന്റെ മദ്യനയം മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണെന്നതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News