വീണ്ടും കേരളത്തിന് അഭിമാനനേട്ടം; ട്രാന്‍സ്ജന്‍ഡേഴ്‌സിനായി സാക്ഷരതാമിഷന്‍ തുല്യതാ ക്ലാസുകള്‍ ആരംഭിക്കന്നു

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത്താക്ലാസുകള്‍ തുടങ്ങും. സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടര്‍ വിദ്യ ഭ്യാസ പരിപാടിയുടെ ഭാഗമായ സര്‍വേയുടെ അടിസ്ഥാനത്തില്‍ കുറഞ്ഞത് പതിനഞ്ച് ടാന്‍സ്‌ജെന്റര്‍ പഠിതാക്കളുള്ള ജില്ലയില്‍ തുല്യത്താക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനമെന്ന് തിരുവനന്തപുരത്തു നടന്ന സര്‍വേ ക്രോഡീകരണ ശില്‍പശാലയില്‍ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല അറിയിച്ചു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംസ്ഥാന സംഘടനയായ എസ്ജിഎംഎഫ്‌കെയുടേയും ജില്ലാതല കമ്മ്യൂ ണിറ്റി ബേയ്‌സ്ഡ് ഓര്‍ഗനൈസേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സംബന്ധിച്ച വിവരശേഖരണം നടത്തി ഇവരുടെ വിദ്യാഭ്യാസ സാമൂഹ്യ അവസ്ഥ കണ്ടെത്തുക, നിരക്ഷരരും പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരുമായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സാക്ഷരതാ തുല്യതാ പദ്ധതിയിലൂടെ തുടര്‍പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെടുന്ന 15 വയസിനു മുകളില്‍ പ്രായമുള്ള കേരളത്തിലെ മുഴുവന്‍ ആളുകളെയും പദ്ധതിയുടെ ഉപഭോക്താക്കളാക്കും. ട്രാന്‍സ്ജന്‍ഡേഴ്‌സസിന്റെ സൗഹൃദ വലയത്തിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. തൊഴിലിടങ്ങളിലും, രാത്രികാലങ്ങളിലെ സൗഹ്യദ് വലയങ്ങളിലും ചെന്നാണ് സര്‍വേ നടത്തിയവര്‍ ഗുണഭോക്താക്കളെ കണ്ടെത്തിയത്. അതാതു ജില്ലകളിലെ മൂന്ന് പേരടങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്സ്സാണ് സര്‍വേ നടത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇവര്‍ക്കായുള്ള പത്യേക പരിശീലവും സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ചിരുന്നു. ടാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സംഗമങ്ങള്‍ സംഘടിപ്പിക്കുക, സര്‍ക്കാരിന്റെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ല ജ്യമാക്കുക എന്നിവയും പദ്ധതി ലക്ഷ്യംവെക്കുന്നു.

തെക്കാട് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ ജില്ലകളില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്രതിനിധികള്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജെ വിജയമ്മ, എസ്ജിഎംഎഫ്‌കെ സംസ്ഥാന പ്രസിഡന്റ് ശ്രീക്കുട്ടി, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഇ വി അനില്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News