ചെന്നൈ: ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. എയ്‌റോസ്‌പേസ് എഞ്ചിനിയറിംഗില്‍ പിഎച്ച്ഡി ചെയ്യുന്ന ആര്‍ സൂരജ് എന്ന വിദ്യാര്‍ത്ഥിയെയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ചെന്നൈയിലെ മദ്രാസ് ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു.
പ്രതിഷേധത്തില്‍ പങ്കെടുത്ത സൂരജിനെ ഇന്ന് ഉച്ചയ്ക്ക് ഹോസ്റ്റല്‍ കാന്റീനില്‍ വച്ച് ഏഴോളം പേര്‍ വരുന്ന വിദ്യാര്‍ത്ഥി സംഘം ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ വലതുകണ്ണിനുള്‍പ്പടെ സാരമായി പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഐഐടി മദ്രാസ് ഡീനിന് പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസിനും പരാതി നല്‍കുമെന്നും ബീഫ് ഫെസ്റ്റിവലിന്റെ പ്രധാന സംഘാടകനായ ഐഐടിയിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി അഭിനവ് സൂര്യ പറഞ്ഞു.
80ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ക്യാമ്പസില്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here