ലഹരിക്കെതിരെ പ്രചരണ വാചകമെഴുതു; പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകു

തിരുവനന്തപുരം: മദ്യാസക്തിക്കും ലഹരിക്കുമെതിരെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രംഗത്ത്. സംസ്ഥാനത്തെ 1000 ലധികം ക്ലബ്ബുകളുടെ സഹകരണത്തോടെ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗസ്റ്റ് – സെപ്തംബര്‍ മാസങ്ങളില്‍ നേതൃത്വം കൊടുക്കുന്നു.

ഇതിലേക്കായി ആകര്‍ഷകവും അര്‍ത്ഥവത്തായതുമായ പ്രചരണ വാചകം ക്ഷണിക്കുന്നു. മികച്ച പ്രചരണവാചകം യുവജന ക്ഷേമ ബോര്‍ഡ് നിയോഗിക്കുന്ന വിദഗ്ദ്ധ സമിതിയാണ് തെരഞ്ഞെടുക്കുക.തെരഞ്ഞെടുക്കപ്പെടുന്ന പ്രചാരണ വാചകത്തിന് 10000/ രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കും.

അപേക്ഷകര്‍ 35 വയസ്സിന് താഴെയുള്ളവരായിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 10 നു മുമ്പായി skywb@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, തിരുവനന്തപുരം 695043, ഫോണ്‍ : 04712733139,2733602 എന്ന വിലാസത്തിലോ ലഭിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News