യുക്രൈന്‍: ആരേയും ഭീതിയിലായ്ത്തുന്ന കാഴ്ചയാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നും പുറത്തുവന്നത്. കടലിലെ തിരമാലകളെ വെല്ലുന്ന കാഴ്ച നടുറോഡില്‍ കണ്ടതിന്റെ ഞെട്ടലാണ് ഏവരും പങ്കുവെയ്ക്കുന്നത്. പൈപ്പ് ലൈന്‍ പൊട്ടി റോഡുപിളര്‍ന്നു വെള്ളം കുതിച്ചുപൊങ്ങിയത് വലിയ തിരമാലകളെക്കാളും ഉയരത്തിലായിരുന്നു.
അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. റോഡിലുണ്ടായിരുന്ന കാറുകളും റോഡുമെല്ലാം പൂര്‍ണമായും നശിച്ചു. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. അപകടത്തിനു തൊട്ടുമുമ്പു റോഡില്‍ പ്രകമ്പനമുണ്ടായതായി സമീപ വാസികള്‍ വ്യക്കമാക്കി.
സിസിടിവി കാമറകളിലാണ് പൈപ്പുപൊട്ടലിന്റെ ഭീകരത വെളിപ്പെട്ടത്. സംഭവത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പ്രളയമുണ്ടായതാണെന്നായിരുന്നു നാട്ടുകാര്‍ ആദ്യം വിചാരിച്ചത്.