മാനന്തവാടി: തിരക്കേറിയ നഗരത്തിലൂടെ ഒരു യുവാവിനെ ആളുകള്‍ ഓടിക്കുന്നു. പിന്നാലെ ഓടുന്നവര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. നിലവിളിച്ചോടുന്ന യുവാവ് കൈയിലെന്തോ അടക്കിപിടിച്ചിട്ടുണ്ട്. കള്ളന്‍…കള്ളന്‍… വിളികളുയര്‍ന്നതോടെ കൂടുതല്‍പേര്‍ പിറകെ ഓടി. യുവാവ് ഓടി മാനന്തവാടി ഗാന്ധിപാര്‍ക്കിലെ സ്റ്റേജിന് സമീപത്തെത്തുമ്പോഴേക്കും ഓടിയെത്തിയവരില്‍ ചിലര്‍ ‘കൈവെച്ചു’. രാജ്യദോഹി … രാജ്യദ്രോഹി വിളികളുയര്‍ന്നു. സ്റ്റേജിന് മുകളില്‍ കയറി യുവാവ് നിലവിളിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു ‘ഞാന്‍ രാജിദ്രോഹിയല്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ അല്‍പ്പം ബീഫ് കൈയില്‍വച്ചതിനാ ഇവരെന്നെ മര്‍ദിക്കുന്നത്’.
സൃഹൃത്തുക്കളെ നിങ്ങള്‍ കേരളത്തിലേക്ക് പോരു, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്കിവിടെ തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ നേതാക്കളെത്തിയതോടെയാണ് കണ്ടുനിന്നവരുടെ ശ്വാസം നേരെ വീണത്. കശാപ്പ് നിരോധനത്തിനെതിരെയുള്ള ഡിവൈഎഫ്‌ഐ മാനന്തവാടി ബ്‌ളോക്ക് കമ്മിറ്റിയുടെ പ്രതിഷേധമായിരുന്നു ടൌണിനെ മുള്‍മുനയില്‍ നിര്‍ത്തിയത്.
ഒപ്പം ബീഫ് ഫെസ്റ്റിവെല്ലിലേക്കുള്ള ഡിവൈഎഫ്‌ഐക്കാരുടെ ക്ഷണവുമെത്തി. തടിച്ചുകൂടിയവര്‍ ഡിവൈഎഫ്‌ഐയുടെ വേറിട്ട പ്രതിഷേധത്തെ പ്രശംസിച്ചും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ബീഫും ബ്രഡും മനംനിറഞ്ഞ് കഴിച്ചുമാണ് മടങ്ങിയത്. ഡിവൈഎഫ്യുെടെ പ്രതിഷേധം സോഷ്യല്‍ മീഡിയകളില്‍ വൈറലുമായി.
ബ്‌ളോക്ക് സെക്രട്ടറി കെ എം ഫ്രാന്‍സീസ്, പ്രസിഡന്റ് അജിത് വര്‍ഗീസ്, പി ബി സിനു, കെ ആര്‍ ദിപിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാനന്തവാടിയെ ഇളക്കിമറിച്ച പ്രതിഷേധം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here