വിദ്യാഭ്യാസ വായ്പയും ശരിയാകും; 900 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

കോട്ടയം: വിദ്യാഭ്യാസ വായ്പയെടുത്ത് ബുദ്ധിമുട്ടിലായവര്‍ക്ക് ആശ്വാസമേകുന്ന പദ്ധതിക്കാണ് പിണറായി സര്‍ക്കാര്‍ തുടക്കമിട്ടത്. ഒന്‍പത് ലക്ഷം രൂപയ്ക്ക് താഴെ വിദ്യാഭ്യാസ വായ്പയെടുത്ത ആറ് ലക്ഷം രൂപയില്‍ താഴെ പ്രതിവര്‍ഷ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപിച്ചത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമായ വിദ്യാഭ്യാസ വായ്പാ ആശ്വാസ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് കോട്ടയത്ത് നിര്‍വഹിച്ചു. രണ്ട് വര്‍ഷമായി തളര്‍ന്നുകിടക്കുന്ന പാലാ സ്വദേശിനി റൂബിമോള്‍ ജോസിന്റെതടക്കം അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ തുക തിരിച്ചടയ്ക്കുന്നതിനുള്ള ധനസഹായ ഉത്തരവ് നല്‍കികൊണ്ടായിരുന്നു ഉദ്ഘാടനം. സമൂഹത്തില്‍ സാമ്പത്തിക അസമത്വം നിലനിന്നാല്‍ വികസനം നടക്കില്ലെന്ന തിരിച്ചറിവിലാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
നിഷ്‌ക്രിയ ആസ്തി ആകാത്ത വായ്പക്കാണ് സഹായം. 4 ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ 60 ശതമാനം വരെയുള്ള വായ്പ തുക സര്‍ക്കാര്‍ അടയ്ക്കും. ശേഷിക്കുന്ന 40 ശതമാനം തുക വായപ എടുത്തയാള്‍ അടച്ചാല്‍ മതിയാകും. ബാങ്കുകള്‍ വായ്പകളില്‍ മേലുള്ള പലിശയും പിഴപലിയും ഒഴിവാക്കികൊടുക്കണമെന്നാണ് നിബന്ധന. 4 ലക്ഷത്തിന് മുകളിലുള്ള വായ്പകളുടെ തിരിച്ചടവിനായി പ്രത്യേക പാക്കേജുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ വായ്പയെടുത്തശേഷം മരിച്ചുപോയ വിദ്യാര്‍ത്ഥികളുടേയും വായ്പ എടുത്തിട്ടുള്ള ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടേയും വായ്പ തുക പൂര്‍ണമായും തിരിച്ചടയ്ക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. മന്ത്രി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എമാരായ സി കെ ആശ, ഡോ എന്‍ ജയരാജ്, പി സി ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News