ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുഖ്യമന്ത്രി സംഘാടക സമിതി ചെയര്‍മാന്‍

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ സെവന്റീന്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് സംഘാടക സമിതിയായി. മുഖ്യമന്തി ചെയര്‍മാനും കായിക മന്ത്രി വര്‍ക്കിംഗ് ചെയര്‍മാനുമായ വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. മത്സരത്തിനു മുന്നോടിയായി ഫിഫ നിര്‍ദേശിച്ചതനുസരിച്ച് സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും നവീകരിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഫിഫ ലോകകപ്പിന് വേദിയാവുകയെന്ന വലിയ അവസരമാണ് സംസ്ഥാനത്തിന് കൈവന്നിരിക്കുന്നത്. സ്റ്റേഡിയത്തിലെ പുല്‍ത്തകിടി നിര്‍മ്മാണം ഡ്രൈനേജ് സംവിധാനം, ശൗചാലയങ്ങള്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

നാല് പരിശീലന മൈതാനങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തിയായി.മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചുവെന്നും അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. ലോകകപ്പിന്റെ ഭാഗമായി കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ സംഘം നേരത്തെ സംതൃപ്തി അറിയിച്ചിരുന്നു.ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പടെ 8 മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാകുന്നത്.ഈ വര്‍ഷം ഒക്ടോബറിലാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here