മൃഗങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ കൊതിച്ചവള്‍; ഒടുവില്‍ കടുവ ആ ജീവന്‍ കവര്‍ന്നെടുത്തു; റോസിയുടെ വേര്‍പാട് ഏവരേയും നൊമ്പരപ്പെടുത്തുന്നു;വീഡിയോ

ലണ്ടന്‍: കേംബ്രിഡ്ജ്ഷയറിലെ മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വന്യമൃഗങ്ങളെ സ്‌നേഹിച്ച് അവയ്‌ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച റോസി എന്ന ജീവനക്കാരിയെ ഹാമര്‍ടണ്‍ മൃഗശാലയിലെ കടുവയാണ് കടിച്ചുകൊന്നത്. 33 കാരിയായ റോസ കിങ് സഹപ്രവര്‍ത്തകനെ കടുവ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ട് രക്ഷിക്കാനായി കടുവയുടെ കൂട്ടിലേക്ക ഓടികയറുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നൂറ് കണക്കിന് യാത്രക്കാര്‍ ഈ സമയം കാഴ്ചക്കാരായി ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഭീകരമായ ദൃശ്യം കണ്ട് പലരും അലറികൊണ്ട് പുറത്തേക്ക് ഓടി. കടുവയുടെ മുന്നില്‍പ്പെട്ടുപോയ സഹപ്രവര്‍ത്തകനെ രക്ഷിക്കാനാണ് റോസ കടുവയുടെ കൂട്ടിലേക്ക് കയറിയത്. എന്നാല്‍ അപ്രതീക്ഷിതമായി റോസയ്ക്ക് നേരെ കടുവ തിരിയുകയായിരുന്നു.

വന്യമൃഗങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന റോസ അവയുമായി അടുത്തിടപഴകുന്നതിന് വേണ്ടിയാണ് മൃഗശാലയിലെ ജോലി സ്വീകരിച്ചത്. സഹപ്രവര്‍ത്തകര്‍ കടുവയില്‍ നിന്ന് റോസയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കടുവയില്‍ നിന്ന് റോസയെ രക്ഷിക്കാനായി സഹപ്രവര്‍ത്തകര്‍ കൈയ്യില്‍ കിട്ടിയതെല്ലാം കടുവയ്ക്ക് നേരെ വലിച്ചെറിഞ്ഞു. എന്നാല്‍ ഇത് കടുവയെ കൂടുതല്‍ പ്രകോപിപ്പിച്ചു.

വിവരമറിഞ്ഞ് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്ത് എത്തുമ്പോഴേക്കും റോസ മരിച്ചിരുന്നു. വിറ്റ്ഷയറിലെ ചിപ്പെന്‍ഹാം സ്വദേശിയായ റോസ മൃഗപരിചരണത്തില്‍ വിറ്റ്ഷയര്‍ കോളജില്‍ നിന്ന് ഡിപ്ലോമ എടുത്തിരുന്നു. ഇതിന് ശേഷമാണ് മൃഗശാലയില്‍ ജോലിയ്ക്ക് കയറിയത്. മൃഗങ്ങളെ വളരെയധികം സ്‌നേഹിച്ചിരുന്ന റോസ കടുവകളുടേയും ചീറ്റകളുടേയും വാസസ്ഥലത്തേക്ക് ധൈര്യസമേതം കടന്നുചെല്ലുമായിരുന്നു.

യുകെയിലെ ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന് പണം ശേഖരിക്കുന്നതിനായി ജൂലൈ ആറിന് മൃഗശാലയിലെ നാല് സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌കൈഡൈവിംഗിന് തയ്യാറെടുക്കുകയായിരുന്നു റോസ. ഇതിനിടയിലാണ് റോസയെ ദുരന്തം പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഹാമര്‍ടണ്‍ മൃഗശാല അടച്ചിട്ടു. സഹപ്രവര്‍ത്തകയെ കടുവ കടിച്ചുകൊല്ലുന്നത് നേരിട്ട് കണ്ട ആഘാതത്തിലാണ് മൃഗശാലയിലെ ജീവനക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News