കടുവക്കൂട്ടത്തെ തകര്‍ത്ത് ടീം ഇന്ത്യ; ചാമ്പ്യന്‍സ് ട്രോഫിക്ക് സുസജ്ജം; സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തത് 240 റണ്‍സിന്

ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സന്നാഹ മത്സരത്തിലും ടീം ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനെ തകര്‍ത്ത ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ 240 റണ്‍സിനാണ് തരിപ്പണമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 324 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാ കടുവകളുടെ പോരാട്ടം 84 റണ്‍സിന് അവസാനിച്ചു.

ഓപ്പണര്‍ ശിഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യക്കായി അര്‍ധ ശതകം നേടി. ധവാന്‍ 60 റണ്‍സും ദിനേശ് കാര്‍ത്തിക് 94 റണ്‍സും ഹര്‍ദ്ദിക് പാണ്ഡ്യ 80 റണ്‍സുമാണ് നേടിയത്.

കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് തുടക്കത്തില്‍ തന്നെ പതറി. ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ബംഗ്ലാകടുവകള്‍ ഒന്നൊന്നായി കൂടാരം കയറി. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News