ബീഫ് ഫെസ്റ്റ്; മലയാളി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രിയുടെ പ്രതിഷേധം

തിരുവനന്തപുരം: ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മദ്രാസ് ഐഐടിയിലെ മലയാളിയായ ഗവേഷക വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടത് അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബീഫ് കഴിച്ചതിന് ഒരു ചെറുപ്പക്കാരന്റെ കണ്ണ് തല്ലിപ്പൊളിച്ച നടപടി നിര്‍ഭാഗ്യകരമാണ്.

ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള അസഹിഷ്ണുത മൗലികാവശങ്ങളുടെ ലംഘനമാണ്. സൂരജിന് നേരിട്ട അക്രമത്തിന് മേല്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here