കൈരളി പീപ്പിള്‍ ടിവിയുടെ ഇന്നോടെക് പുരസ്‌കാര വിതരണം ശ്രദ്ധേയമായി; നിരവധി പ്രതിഭകള്‍ ആദരം ഏറ്റുവാങ്ങി; മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: വാര്‍ത്തക്കപ്പുറം സാമൂഹിക ഇടപെടലുകള്‍ നടത്തുക എന്ന മാധ്യമ ധര്‍മ്മം ഉള്‍ക്കൊണ്ടാണ് കൈരളി ഓരോ പുരസ്‌കാരങ്ങളും വിതരണം ചെയ്യുന്നത്. ആതുരശുശ്രൂഷാരംഗം കച്ചവടം മാത്രമായി കൂപ്പുകുത്തുമ്പോള്‍ പൊതുരംഗത്ത് നല്ല സേവനം കാഴ്ചവെച്ച ഡോക്ടര്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ഡോക്ടേഴ്‌സ് അവാര്‍ഡ് ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. ആതുര രംഗത്ത് ആത്മാര്‍ത്ഥ പ്രവര്‍ത്തനം നടത്തിയ ഡോക്ടര്‍മാര്‍ ആദരം ഏറ്റുവാങ്ങി.

കേരളമകെ മാതൃകാ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള കതിര്‍ അവാര്‍ഡും ശ്രദ്ധേയമാണ്. കാര്‍ഷിക രംഗത്ത് പുതിയ സംഭാവന നല്‍കുന്നവരേയും കതിര്‍ അവാര്‍ഡ് നല്‍കി കൈരളി ആദരിച്ചു.

പരിമിതികളെ അതിജീവിച്ച് ശ്രദ്ധേയനേട്ടം കൊയ്യുന്ന ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കുള്ള ഫിനിക്‌സ് അവാര്‍ഡിലൂടെ നിരവധിപ്പേര്‍ ആദരിക്കപ്പെട്ടു. ഫിനിക്‌സ് പക്ഷിയേപോലെ പറന്നുയര്‍ന്ന് വിജയം നേടുന്നവര്‍ക്ക് എന്നും പ്രചോദനമാണ് ഫീനിക്‌സ് അവാര്‍ഡ്.

മൂന്ന് ഘട്ടങ്ങളിലായി വനിതാ സംരംഭകര്‍ക്കുള്ള ജ്വാല അവാര്‍ഡ് കരസ്ഥമാക്കിയത് ജീവിത വിജയം നേടിയ നിരവധി വനിതകളാണ്. അര്‍ഹരായവരിലേക്ക് അംഗീകാരമെത്തുമ്പോള്‍ കേരളസമൂഹവും കൈരളിക്കൊപ്പം നില്‍ക്കുന്നു.

ഇത് രണ്ടാം തവണയാണ് മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്നോടെക് അവാര്‍ഡ് കൈരളി വിതരണം ചെയ്യ്തത്. മുന്‍പ് കൈരളിയുടെ അവാര്‍ഡ് നേടിയ സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്ന് ലോകത്തിലെ മുന്‍നിര കമ്പനികളായി മാറിക്കഴിഞ്ഞു. ഇന്നോട്ടെക് അവാര്‍ഡ് 2017ല്‍ എത്തിനില്‍ക്കുമ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്ന നാല് സ്റ്റാര്‍ട്ട് അപ്പുകള്‍ കൂടി അംഗീകരിക്കപ്പെട്ടു

കൊല്ലം റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ മഹാനടനും മലയാളം കമ്യൂണിക്കേഷന്‍ണ ലിമിറ്റഡ് ചെയര്‍മാനുമായ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പിന്‍ബലവും നൂതന ആശയവും കൊണ്ട് സംരംഭകരംഗത്ത് അത്ഭുതം സൃഷ്ടിച്ച യുവ സംരംഭകരെയാണ് കൈരളി പീപ്പിള്‍ ടിവി ഇന്നോടെക് അവാര്‍ഡ് നല്‍കി ആദരിച്ചത്.

ഐടി വിഭാഗത്തില്‍ ശാസ്ത്ര റോബോട്ടിക്‌സ് PVT LTD- കൊച്ചി, ഐടി ഇതര വിഭാഗത്തില്‍ കൈന മാക് കൊച്ചി, സാമൂഹിക പ്രതിബദ്ധതാ സ്റ്റാര്‍ട് അപ്പ് ആയി പത്തനാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് 360 എന്നിവരും പ്രത്യേക പുരസ്‌കാരത്തിന് പോളി സ്‌കിന്‍ ലൈഫ് സയന്‍സ് PVT LTD തിരുവനന്തപുരവും അര്‍ഹരായി.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലഭിച്ച നൂറോളം അപേക്ഷകളില്‍നിന്നാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്. മലയാളികള്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട് അപ്പുകളെയായിരുന്നു പുരസ്‌കാരത്തിനു പരിഗണിച്ചിരുന്നത്.

ടെക്‌നോപാര്‍ക്കിന്റെ സ്ഥാപക സി ഇ ഒയും പ്ലാനിംഗ് ബോര്‍ഡ് മുന്‍അംഗവുമായ ജി വിജയരാഘവന്‍ കേരള സ്റ്റാര്‍ട്ട് മിഷന്‍ CEOഡോ സജി ഗോപിനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

മലയാളം കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടറും കൈരളി ടിവി ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് , കെ എന്‍ ബാലഗോപാല്‍, മുകേഷ് എംഎല്‍എ, കൊല്ലം മേയര്‍ അഡ്വ. വി രാജേന്ദ്രബാബു, കേരളസ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം ഡി ഡോ. എം ബീന കഅട, മലയാളം കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഠഞ അജയന്‍, എ വിജയരാഘവന്‍, സി കെ കരുണാകരന്‍, എം എം മോനായി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News