മോറ ചുഴലിക്കൊടുങ്കാറ്റ് ബംഗ്ലാദേശില്‍ ശക്തമാകുന്നു;ഇന്ത്യയിലും ജാഗ്രതാനിര്‍ദ്ദേശം

ധാക്ക: ബംഗ്ലാദേശ് തീരങ്ങളില്‍ വീശിയടിക്കുന്ന മോറ ചുഴലിക്കൊടുങ്കാറ്റില്‍ ആറു പേര്‍ മരിച്ചു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ നിരവധി വീടുകള്‍ നിലംപൊത്തി. തീരപ്രദേശങ്ങളില്‍നിന്ന് അഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ മോറ മഴയ്‌ക്കൊപ്പം ശക്തമായി വീശിയടിക്കുകയാണ്.

ചിറ്റഗോംഗ് കോക്‌സസ് ബസാര്‍ എന്നീ വിമാനത്താവളത്തില്‍നിന്നുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.ഇവിടങ്ങളില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ 400 ദുരിതാശ്വാസക്യാംപുകള്‍ തുറന്നിട്ടുണ്ട്. രാജ്യത്തെ 6 ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഇന്ത്യാ സമുദ്രത്തില്‍ ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാടുങ്കാറ്റാണിത്. ആദ്യത്തേത് മരുത ഏപ്രിലില്‍ ഇന്ത്യോനേഷ്യന്‍ മേഖലയിലായിരുന്നു. മോറ ശ്രീലങ്കയ്ക്കു കിഴക്ക് രൂപം കൊണ്ട് വടക്കു കിഴക്കന്‍ മേഖലയിലേക്ക് നീങ്ങുകയായിരുന്നു. ഇന്ത്യ, മ്യാന്‍മാര്‍ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ മോറയില്‍ 175 ഓളം പേര്‍ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News