പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം തുടരുന്നു; ഇന്ന് സ്പെയിനിലേക്ക്

യൂറോപ്യന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്പെയിനിലെത്തും. 30വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സപെയിന്‍ സന്ദര്‍ശിക്കുന്നത്.പ്രധാനമന്ത്രി മര്യാനോ രജോയുമായുള്ള കൂടിക്കാഴ്ച്ചയില്‍ കൂടുതല്‍ നിക്ഷേപം സ്വാഗതം ചെയ്യും.

തുടര്‍ന്ന് നാളെ റഷ്യയിലേക്ക് തിരിക്കുന്ന നരേന്ദ്രമോദി പ്രസിഡന്റ് വ്ളാഡമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തും.പാക്കിസ്ഥാനുമായി സഹകരിക്കാനുള്ള റഷ്യന്‍ നീക്കത്തിലെ ഇന്ത്യന്‍ ആശങ്കകള്‍ മോദി പുടിനെ അറിയിക്കും.തുടര്‍ന്ന് ഫ്രാന്‍സിലും സന്ദര്‍ശനം നടത്തും.

ജെര്‍മ്മന്‍ ചാനസലര്‍ അംഗല മെര്‍ക്കലുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വാണിജ്യ ബന്ധം ശക്തിപെടുത്താനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News