കാലവര്‍ഷമെത്തി; കേരളത്തില്‍ മഴ കനക്കുന്നു

സ്‌കൂള്‍ തുറക്കുന്നതിനും മുന്‍പേ എത്തിയ കാലവര്‍ഷം സംസ്ഥാനത്ത് കനത്ത് പെയ്യുകയാണ്.  പ്രതീക്ഷിച്ചതിലും നേരത്തെയാണ്സംസ്ഥാനത്ത്  ഇത്തവണ  കാലവര്‍ഷമെത്തിയത്.

30% ത്തോളം കുറവ് മഴ ലഭിച്ച കഴിഞ്ഞവര്‍ഷം കൊടുംവരള്‍ച്ചയായിരുന്നു കേരളം നേരിട്ടത്. സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായും പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഇത്തവണ കേരളത്തില്‍ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.

94 ശതമാനത്തോളം മഴ ലഭിക്കുമെന്നാണ് കരുതുന്നത്. നല്ല മഴ ലഭിച്ച് അണക്കെട്ടില്‍ വെളളമെത്തിയാല്‍ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധികള്‍ക്കും പരിഹാരമാകും.

ഇത്തവണ തെക്കന്‍ കേരളത്തില്‍ നല്ല മഴ ലഭിക്കുമ്പോള്‍ വടക്കന്‍ കേരളത്തില്‍ ഇതുവരെ ലഭിച്ച മഴ താരതമ്യേനെ കുറവാണ്. തിരുവനന്തപുരം ജില്ലയെ ആയിരുന്നു കഴിഞ്ഞ തവണ വരള്‍ച്ച കൂടുതല്‍ ബാധിച്ചത്. എന്നാല്‍ ഇത്തവണ ഇതുവരെ ഏറ്റവും അധികം മഴ ലഭിച്ചത് തിരുവനന്തപുരത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News