പീപ്പിള്‍ ടിവി സമ്മാനിച്ചത് ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച നാല് അവാര്‍ഡുകള്‍; അറിയാം വ്യത്യസ്തരായ ആ നാലു പ്രതിഭകളെ

തിരുവനന്തപുരം: മികച്ച കണ്ടുപിടുത്തങ്ങള്‍കൊണ്ട് വിപ്ലവം സൃഷ്ടിച്ച നാല് ഇന്നോടെക്ക് അവാര്‍ഡുകളാണ് കൈരളി പീപ്പിള്‍ ടിവി സമ്മാനിച്ചത്. സാമൂഹിക പ്രതിബന്ധതകൊണ്ടും പുരസ്‌കാര ജേതാക്കള്‍ വ്യത്യസ്തരാകുന്നു.

  • ഐടി വിഭാഗം ശാസ്ത്ര റോബോട്ടിക്‌സ്, കൊച്ചി

മനുഷ്യന്റെ കൈകള്‍ക്ക് അസാധ്യമായത് ചെയ്യാന്‍ കഴിയുന്ന റോബോട്ടിക് ഹാന്‍ഡ് വികസിപ്പിച്ചെടുത്തതിനാണ് ഐടി വിഭാഗത്തില്‍ കൊച്ചി ശാസ്ത്ര റോബോട്ടിക്‌സ് പുരസ്‌കാരത്തിന് അര്‍ഹരായത്. പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് പഠനം അഖില്‍, അച്ചുവില്‍സണ്‍,ആരോണിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിജയം കൈവരിച്ച പദ്ധതിക്ക് തുടക്കം. ഇന്ന് ലോകത്തെ 87 കമ്പനികളുമായി ബന്ധം സ്ഥാപിക്കുകയും യുദ്ധരംഗത്ത് വരെ റോബോട്ടിക് ഹാന്‍ഡ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട് ശാസ്ത്ര റോബോട്ടിക്‌സ്.

  • ഐടി ഇതര വിഭാഗം കൈന മാക്, കൊച്ചി

കര്‍ഷകന്റെ അദ്ധ്വാന ഭാരം കുറയ്ക്കാന്‍ ഒരു യന്ത്രം എന്ന ചിന്തയില്‍ നിന്നാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ്് ടെക്‌നോളജിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ അശ്വന്തിന്റേയും ജെറിഷ് ജോണിന്റെയും സ്വപ്നം സഫലമായത്. കൈന മാക്‌ലാന്റ് പ്രോ എന്ന ഉപകരണം പാടശേഖരത്തിലെ വിവിധ അവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതാണ്. ട്രില്ലറിന്റെ കണ്ടുപിടത്തത്തിനു ശേഷം വിപ്ലവാത്മാക മുന്നേറ്റമാണ് കൈന മാക് നടത്തിയത്.

  • സാമൂഹികോന്മുഖ സ്റ്റാര്‍ട്ടപ് കോര്‍പ്പറേറ്റ് 360, പത്തനംതിട്ട

ലോകത്തിലെ ആദ്യത്തെ ഗ്രാമീണ ഐടി പാര്‍ക്ക്, കോര്‍പ്പറേറ്റ് 360 എന്ന പേരില്‍ പത്തനാപുരത്ത് സ്ഥാപിച്ച വരുണ്‍ ചന്ദ്രന്‍ എന്ന യുവാവാണ് സാമൂഹികോന്മുഖ സ്റ്റാര്‍ട്ടപ് പുരസ്‌കാരത്തിന് അര്‍ഹനായത്. അഞ്ചു ജീവനക്കാരുമായി തുടക്കമിട്ട കോര്‍പ്പറേറ്റ് 360 ഇന്ന് 70 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ്. അമേരിക്കയിലും സിംഗപ്പൂരിലും ഓഫീസുകള്‍ ആരംഭിച്ചു. പുതിയ മാര്‍ക്കറ്റിംഗ് ഡാറ്റാ സോഫ്ട് വെയര്‍ വികസിപ്പിച്ചായിരുന്നു കമ്പനിയുടെ തുടക്കം.

  • പ്രത്യേക പുരസ്‌കാരം പോളി സ്‌കിന്‍ ലൈഫ് സയന്‍സ്, തിരുവനന്തപുരം

പൊള്ളലേറ്റവര്‍ക്കും പ്രമേഹ രോഗികള്‍ക്കും ഏറെ ആശ്വസമായ പോളി സ്‌കിന്‍ എന്ന കണ്ടുപിടുത്തമാണ് പ്രത്യേക പുരസ്‌കാരത്തിന് ആര്‍ഹമായത്. ഡോ രാജ് മോഹന്റെ നേതൃത്വത്തില്‍ പോളി സ്‌കിന്‍ ലൈഫ് സയന്‍സ് PVT ലിമിറ്റഡ് എന്ന സ്ഥാപനമാണ് ആരോഗ്യരംഗത്ത് വിപ്ലവംകുറിച്ച കൃത്രിമ ത്വക്കിന്റെയും ജൈവ ത്വക്കിന്റെയും ഉപജ്ഞാതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News