വരുണ്‍ അഭിമാനത്തോടെ പറഞ്ഞു ‘എന്റെ പിതാവ് ചുമട്ട് തൊഴിലാളിയാണ്’; ആ പിതാവിനെ നെഞ്ചോട് ചേര്‍ത്ത് ആദരം അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി

കൊല്ലം: തന്റെ പിതാവ് ചുമട്ട്‌ത്തൊഴിലാളിയാണെന്ന് അവാര്‍ഡ് ജേതാവായ വരുണ്‍ ചന്ദ്രന്‍ അഭിമാനത്തോടെ പറഞ്ഞപ്പോള്‍ ആ പിതാവിനെ മഹാനടന്‍ മമ്മൂട്ടി വേദിയിലേക്ക് ക്ഷണിച്ച് ഒപ്പം നിര്‍ത്തി സദസിനു വേണ്ടികൂടി ആദരം അറിയിച്ചു. വിജയഗാഥരചിക്കാന്‍ ഒരു ഗ്രാമത്തെയാകെ മാതൃകയാക്കി വരുണ്‍ നടത്തിയ പ്രസംഗം പുതുതമുറയ്ക്ക് പ്രചോദനമേകുമെന്നും ഉറപ്പ്.

വരുണ്‍ ചന്ദ്രന്റെ കോര്‍പ്പറേറ്റ് 360 എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിജയ രഹസ്യം പങ്കുവയ്ക്കുന്നതിനിടെയാണ് ചുമട്ടുത്തൊഴിലാളിയായ പിതാവ് ബാലചന്ദ്രനും മുത്തശിയും കടബാധ്യതമൂലം നാടുവിട്ട അമ്മയേയും കുറിച്ചുമൊക്കെ വരുണ്‍ മനസ്സ്തുറന്നത്. ചുമട്ട്‌ത്തൊഴിലാളിയാകാന്‍ കൊതിച്ച താനിന്ന് തൊഴില്‍ദാതാവായതിന് പിന്നില്‍ പാഠ എന്ന ഗ്രാമാണെന്നും വരുണ്‍ സാക്ഷ്യപ്പെടുത്തി.

വരുണ്‍ എന്ന മനുഷ്യസ്‌നേഹിയില്‍ നിന്നുള്ള വാക്കുകള്‍ കേട്ട മെഗാസ്റ്റാര്‍ മമ്മൂട്ടി വേദിയിലേക്ക് വരുണിന്റെ പിതാവ് ബാലചന്ദ്രനെ ക്ഷണിച്ച് ചേര്‍ത്ത് നിര്‍ത്തി സദസിനു വേണ്ടി ആദരം അറിയിച്ചു.

വരുണും ഭാര്യ ഡെമീറ്റാ ഡിക്രൂസും കൈരളി ഇന്നോടെക്ക് അവാര്‍ഡ് ഏറ്റുവാങുമ്പോള്‍ സാക്ഷികളാകാന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നാട്ടുകാരും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News