മോദി സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി യുപിയിലെ കര്‍ഷകര്‍; പ്രതിഷേധം റോഡിലേക്ക് പോത്തുകളെ ഇറക്കിവിട്ട്

ലഖ്‌നൌ: കന്നുകാലി കശാപ്പ് വിലക്കി വിജ്ഞാപനമിറക്കിയതിനെത്തുടര്‍ന്ന് പോത്തുകളെ റോഡിലേക്ക് ഇറക്കിവിടുമെന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ മാട്ടിറച്ചി വിലക്കിയതിനെ തുടര്‍ന്ന് ഈ മേഖലയെ ആശ്രയിച്ചുകഴിയുന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം പ്രതിസന്ധിയിലാണ്.

കാലിച്ചന്തകളില്‍ കാലികളുമായി എത്തിയാലും വില്‍പ്പന നടക്കുന്നില്ല. കേന്ദ്രവിജ്ഞാപനമിറങ്ങിയശേഷം കാലിക്കച്ചവടം മൂന്നിലൊന്നായി ചുരുങ്ങി.കറവ വറ്റിയതും ബലഹീനരുമായ പോത്തുകളെ എന്തുചെയ്യണനെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

ഗോരക്ഷാപ്രവര്‍ത്തകരുടെ നിരന്തരമായ ആക്രമണങ്ങള്‍ കാരണം പോത്തുകളെ വാങ്ങാന്‍ ആരുമെത്തുന്നില്ല. അതേസമയം, ഇവയെ റോഡിലേക്ക് ഇറക്കിവിടുകയല്ലാതെ നിവൃത്തിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel