ഏഴുപേരുടെ ജീവനെടുത്ത കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി

അട്ടപ്പാടി: എഴ് പേരുടെ ജീവനെടുത്ത കാട്ടുക്കൊമ്പനെ പിടികൂടി കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. അട്ടപ്പാടിയിലെ എഴ് പേരുടെ ജീവനെടുത്ത കാട്ടുക്കൊമ്പനെയാണ് നാല് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. അഗളി സമ്പാര്‍ കോട് മേഖലയില്‍ തമ്പടിച്ചിരുന്ന ആനയെ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ മയക്കുവെടി വെച്ച് വീഴ്ത്തി.

തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പിന്നീട് കുങ്കിയാനകളെത്തി കാട്ടു കൊമ്പനെ ലോറിയിലേക്ക് തളളി കയറ്റി. തമിഴ്‌നാട്ടില്‍ നിന്നും വയനാട്ടില്‍ നിന്നും രണ്ടു വീതം കുങ്കിയാനകളാണ് എത്തിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അട്ടപ്പാടിയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഭീതി വിതച്ചിരുന്ന ആനയെ പിടികൂടിയത് നാട്ടുകാര്‍ക്ക് ഏറെ ആശ്വാസമായി.

ഏഴു പേരുടെ ജീവനെടുക്കുകയും വന്‍തോതില്‍ കൃഷി നാശം വരുത്തുകയും ചെയ്ത കാട്ടാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടന്നിരുന്നു. ഇതോടെ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചെങ്കിലും കാട്ടാന അക്രമങ്ങള്‍ പിന്നെയും തുടര്‍ന്നു. തുടര്‍ന്നാണ് ആനയെ പിടികൂടി കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ വനം വകുപ്പ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News