കേരളത്തില്‍ ഏറ്റവും നല്ല മീന്‍ ലഭിക്കുന്ന സ്ഥലം; അനുഭവസമ്പത്തില്‍ മമ്മൂട്ടി പറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും നല്ല രുചിയില്‍ ഭക്ഷിക്കാവുന്ന മീന്‍ എവിടെ ലഭിക്കും. ഭക്ഷണപ്രേമികളെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍, കൊല്ലത്താണ് ഏറ്റവും നല്ല മീന്‍ ലഭിക്കുകയെന്ന് മമ്മൂട്ടി പറയുന്നു. കൈരളി പീപ്പിള്‍ ടിവിയുടെ ഇന്നോടെക്ക് അവാര്‍ഡ് ദാനച്ചടങ്ങിലാണ് മമ്മൂക്ക ഇക്കാര്യങ്ങള്‍ പറയുന്നത്.

ഒരു കടലില്‍ ചെന്ന് ചാടിയപ്പോലെയാണ് കൊല്ലത്ത് എത്തിയാല്‍. പലതരം മീനുകള്‍, രുചി അതിഗംഭീരം. ഐസും മറ്റു രാസവസ്തുക്കളും ഉപയോഗിക്കാത്തത് കൊണ്ടാണ് ഈ രുചിയെന്നും മമ്മൂക്ക പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News