അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസിക്കു സമീപം വന്‍ സ്‌ഫോടനം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്‌ഫോടനം. പ്രസിഡന്റിന്റെ കൊട്ടാരവും വിദേശ രാജ്യങ്ങളുടെ എംബസിയും സ്ഥിതി ചെയ്യുന്നതിന് സമീപത്താണ് സ്‌ഫോടനം നടന്നതെന്ന് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നൂറ് മീറ്ററോളം അകലെയുള്ള വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here