കേസ് പരിഗണിക്കവെ അയോധ്യ തര്‍ക്കഭൂമിയില്‍ യോഗിയുടെ സന്ദര്‍ശനം; സന്ദര്‍ശനത്തിനു പിന്നില്‍ ഗൂഡാലോചനയെന്ന് സൂചന

ലക്‌നൗ:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യ സന്ദര്‍ശിച്ചു. തര്‍ക്ക ഭൂമിയില്‍ നിലനില്‍ക്കുന്ന രാമക്ഷേത്രത്തിലും യോഗി പ്രാര്‍ത്ഥന നടത്തും.

ബാബറി മസ്ജിദ് കേസില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഇന്നലെ തള്ളിയതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അയോദ്ധ്യ സന്ദര്‍ശനം.

അയോദ്ധ്യ കേസ് നടക്കുന്നതിനിടെ യോഗിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ഇത് ആദ്യമായാണ് യോഗി അയോദ്ധ്യ സന്ദര്‍ശനത്തിന് എത്തുന്നത്. ബാബറി മസ്ജിദ് കേസില്‍ ബി.ജെ.പി നേതാക്കള്‍ നിരപരാധികളാണെന്ന് കഴിഞ്ഞ ദിവസം യോഗി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here