കശാപ്പ് നിരോധനത്തില്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; നാളെ പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: കശാപ്പ് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

വിഷയത്തില്‍ നാളെ പ്രത്യേക നിയമ സഭാസമ്മേളനവും വിളിക്കും. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഈ വിഷയത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഒറ്റക്കക്ഷിയാണ്. കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ ആവശ്യപ്പെട്ടിരുന്നു. കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കു കോണ്‍ഗ്രസ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഹസന്‍ അറിയിച്ചിരുന്നു.

കശാപ്പ് വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ക്ക് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here