സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി; വിധി 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍

കൊച്ചി: സംസ്ഥാനത്തെ ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ വിധി. ഇതോടെ തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുളളതുമായ ബാറുകളും, മദ്യവില്‍പ്പന കേന്ദ്രങ്ങളും തുറക്കും.

ഈ ഭാഗങ്ങളിലെ പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കാനും ഹൈക്കോടതി എക്‌സൈസിനോടു നിര്‍ദേശിച്ചു. നാളെയും മറ്റുമായി മദ്യശാലകള്‍ തുറന്നേക്കുമെന്നാണ് സൂചന.

2014ലാണ് ദേശീയപാത എന്ന പദവി ഹൈവേ അതോറിറ്റി എടുത്തുമാറ്റിയത്. എന്നാല്‍ ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചപ്പോള്‍ ഈ റോഡിന്റെ വശത്തെ ബാറുകളും ബീയര്‍, വൈന്‍ പാര്‍ലറുകളും അടപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബാറുടമകള്‍ കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ബാറുകള്‍ തുറക്കുമെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രതികരിച്ചു. ഹൈക്കോടതി വിധി നടപ്പാക്കിയെ പറ്റുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News