‘കോടതി സദാചാര പൊലീസാകാന്‍ ഉദേശിക്കുന്നില്ല’; മന്ത്രി എം.എം മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: പൊമ്പിളള ഒരുമൈ സമരത്തെക്കുറിച്ചുള്ള പ്രസംഗത്തില്‍ മന്ത്രി എം.എം മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കോടതി സദാചാര പൊലീസാകാന്‍ ഉദേശിക്കുന്നില്ല. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താല്‍പര്യമാണ്. കോടതിക്ക് ആരുടെയും സ്വഭാവം മാറ്റാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അടിമാലി ഇരുപതേക്കറിലെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി മണിയുടെ പരാമര്‍ശംം. സമരത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മണി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആദ്യ ഹര്‍ജി. മണിക്കെതിരായി മുഖ്യമന്ത്രി നടപടി എടുക്കണമെന്നായിരുന്നു രണ്ടാമത്തെ ഹര്‍ജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News