ദില്ലി ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ദില്ലി: ദില്ലി ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവസാന വര്‍ഷ ഗവേഷക വിദ്യാര്‍ഥിനിയായ മഞ്ജുള ദേവകിനെയാണ് (27) ക്യാമ്പസിലെ നളന്ദ അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ മറ്റു വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്.

ഭോപ്പാല്‍ സ്വദേശിനിയായ മഞ്ജുള വിവാഹിതയാണ്. ഭര്‍ത്താവ് റിതേഷ് വിര്‍ഹയും കുടുംബവും ഭോപ്പാലിലാണ് താമസം. ഇവരെ വിവരമറിയിച്ചെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ ചിന്മയി ബിസ്വാള്‍ പറഞ്ഞു.

മഞ്ജുളയുടെ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണകാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

പഠനം പൂര്‍ത്തിയാകാനിരിക്കെയാണ് മഞ്ജുളയുടെ ആത്മഹത്യ. കഴിഞ്ഞ മാസം ഐഐടിയിലെ മറ്റൊരു പെണ്‍കുട്ടി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News