വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി; അന്വേഷണം ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കമീഷനാണ് അന്വേഷണം നടത്തുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് സിഎജി റിപ്പോര്‍ട്ട്. സിഎജി റിപ്പോര്‍ട്ട് ഗൗരവമാണെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്ന കാര്യം ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് സംബന്ധിച്ച് സമഗ്രമായ പരിശോധന നടത്തും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഈ സര്‍ക്കാരിനു മേല്‍ ബാധ്യത അടിച്ചേല്‍പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here