മദ്യ ലഹരിയില്‍ കളി കാര്യമായി; വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച റഷ്യന്‍ വിനോദസഞ്ചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ റഷ്യന്‍ വിനോദസഞ്ചാരിയാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് പൊല്ലാപ്പിലായത്.
തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഡല്‍ഹി എയര്‍ട്രാഫിക്കില്‍ വിവരമറിയി ക്കുകയും തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. റഷ്യന്‍ വിമാന സര്‍വീസായ എയറോഫ്‌ളോട്ട് വിമാനത്തിലാണ് സംഭവം.
യാത്രികനില്‍ നിന്ന് 50000 രൂപ പിഴ ഈടാക്കിയതായി എയര്‍പോര്‍ട്ട് ഡിസിപി സഞ്ചയ് ബാട്ടിയ അറിയിച്ചു. .പൈലറ്റ് ഇയാള്‍ക്കെതിരെ ഫ്‌ളൈറ്റ് ഡിസ്റ്റര്‍ബന്‍സ് റിപ്പോര്‍ട്ടും നല്‍കി.യാത്രികന്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Get real time update about this post categories directly on your device, subscribe now.