അമ്മൂമ്മ കുടുംബം പോറ്റിയത് വാറ്റുചാരായം വിറ്റ്; അച്ഛന്‍ ചുമട്ടുത്തൊഴിലാളി; ജീവിതപങ്കാളിയെ കണ്ടുമുട്ടിയത് വിമാനയാത്രയില്‍; ഇടതു സഹയാത്രികനായ വരുണ്‍ ചന്ദ്രന്‍ നടത്തിയ പ്രസംഗം പുതുതമുറയ്ക്ക് പ്രചോദനം

തിരുവനന്തപുരം: കൈരളി പീപ്പില്‍ ടിവിയുടെ ഇന്നോടെക്ക് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ വരുണ്‍ ചന്ദ്രന്‍ നടത്തിയ പ്രസംഗം പുതുതമുറയ്ക്ക് പ്രചോദനമേകുമെന്ന് യാതൊരു തര്‍ക്കവുമില്ല. ചെറുപ്പകാലത്തെ പ്രാരാബ്ദജീവിത്തെക്കുറിച്ച് വരുണ്‍ തുറന്നുപറയുമ്പോള്‍ വേദിയിലും ചടങ്ങിനൊത്തിയവര്‍ക്കും നൊമ്പരമായി. കോര്‍പ്പറേറ്റ് 360 എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിജയ രഹസ്യം പങ്കുവയ്ക്കുന്നതിനിടെയാണ് വരുണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അച്ഛന്‍ ബാലചന്ദ്രന്റെ മാതാവ് പൊന്നമ്മ വാറ്റുചാരായം വിറ്റായിരുന്നു കുടുംബത്തെ പോറ്റിയിരുന്നതെന്നും പിന്നീട് അച്ഛന്‍ അത് ഏറ്റെടുത്ത് നടത്തിയെന്നും വരുണ്‍ പറയുന്നു. പിന്നീട് വാറ്റുചാരായത്തിന്റെ കച്ചവടം ഒഴിവാക്കി പിതാവ് ചുമട്ടുത്തൊഴിലാളിയായി. ആ സമയത്ത് തനിക്കും ലോഡിംഗ് തൊഴിലാളിയാകാനായിരുന്നു ആഗ്രഹമെന്നും വരുണ്‍ പറഞ്ഞു. കടബാധ്യതമൂലം നാടുവിട്ട അമ്മയെ കുറിച്ചും വരുണ്‍ മനസുതുറന്നു.

ഇടതുപക്ഷത്തിനൊപ്പം ജീവിക്കുന്ന തന്റെ ഹീറോസ് പിണറായി വിജയനും വിഎസ് അച്യുതാനന്ദനാണെന്നും വരുണ്‍ പറഞ്ഞു. പഠനക്കാലത്ത് സംസ്ഥാന ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന താന്‍, അണ്ടര്‍ 19 ടീമിലെ മികച്ച താരമായും ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും വരുണ്‍ പറയുന്നു.

പിന്നീട് ജോലി തേടി ബംഗളൂരു, ഹൈദരാബാദ് വഴി അമേരിക്ക വരെ എത്തിയെന്നും വരുണ്‍ അഭിമാനത്തോടെ പറയുന്നു. അങ്ങനെ ഒരിക്കല്‍ നടത്തിയ വിമാനയാത്രയില്‍ വച്ചാണ് ഭാര്യയായ ഡെമീറ്റാ ഡിക്രൂസിനെ ആദ്യമായി കണ്ടുമുട്ടിയതെന്നും വരുണ്‍ പറയുന്നു.

വരുണിന്റെ വാക്കുകള്‍ കേട്ട മെഗാസ്റ്റാര്‍ മമ്മൂട്ടി വേദിയിലേക്ക് വരുണിന്റെ പിതാവ് ബാലചന്ദ്രനെ ക്ഷണിച്ച് ചേര്‍ത്ത് നിര്‍ത്തി സദസിനു വേണ്ടി ആദരം അറിയിക്കുകയും ചെയ്തു. വരുണ്‍ ഇന്നോടെക്ക് അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന് ഭാര്യ ഡെമീറ്റാ ഡിക്രൂസും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നാട്ടുകാരും സാക്ഷികളായി.

ചടങ്ങില്‍ വരുണ്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം താഴെ കേള്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News