സുഭാഷ് ചന്ദ്രബേസിന്റെ മരണം വിമാനപകടത്തില്‍; സ്ഥിരീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസ് തായ് വാനിലെ വിമാനപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഷാന്‍വാസ് കമ്മീഷന്‍,ജസ്റ്റിസ് ഖോസ്ല കമ്മീഷന്‍,ജസ്റ്റിസ് മുഖര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചാണ് സ്ഥരീകരണം. വിവരകാശത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

1945ല്‍ തായ്വാനില്‍ വിമാനപകടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ബോസ് കൊല്ലപ്പെട്ടില്ലെന്നും പകരം റഷ്യന്‍ അധീനതിയിലായിരുന്ന ചൈനയിലെ മഞ്ചൂരിയിലേക്ക് പോയെന്നുമായിരുന്നു ബോസിന്റെ മരണം ഒടുവിലായി അന്വേഷിച്ച മുഖര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട്. എന്നാല്‍ നേതാജി 1945 ഓഗസ്റ്റ് 18ന് തായ്വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചു എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്ഥരീകരണം നല്‍കിയത്.

നേതാജിയുടെ മരണം അന്വേഷിച്ച ഷാന്‍വാസ് കമ്മീഷന്‍,ജസ്റ്റിസ് ഖോസ്ല കമ്മീഷന്‍,ജസ്റ്റിസ് മുഖര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് നിഗമനത്തില്‍ എത്തുന്നു എന്നാണ് വിശദീകരണം. വിവരാവകാശ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. യുപിയില്‍ 1985വരെ ജീവിച്ച ഗുംനാബി ബാബ അഥവാ ഭഗവാന്‍ജിയെ കുറിച്ചുള്ള വിവരങ്ങളും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തില്‍ ആരാഞ്ഞു. എന്നാല്‍ മുഖര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഗുംനാബിബാബ സുഭാഷ് ചന്ദ്ര ബോസ് അല്ലെന്ന് സ്ഥരീകരിക്കുന്നുണ്ടെന്ന് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.

നെഹ്രുവിന്റെ ഭരണകാലത്ത് നിയോഗിച്ച ഷാനവാസ് കമ്മീഷനും പിന്നീട് ഇന്ദിരാഗാന്ദി നിയോഗിച്ച ജെ ഡി ഖോസ്ല കമ്മീഷനും ബോസ് വിമാനപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് സ്ഥരീകരിച്ചത്. എന്നാല്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും മൊറാര്‍ജി സര്‍ക്കാര്‍ തള്ളികളഞ്ഞെതിനെ തുടര്‍ന്ന് 1999 വാജ്പേയിയാണ് മുഖര്‍ജി കമ്മീഷനെ നിയോഗിച്ചത്.

ബോസ് മരണപ്പെട്ടിട്ടില്ലെന്ന മുഖര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്‍മോഹിന്‍ സിങ് ഗവണ്‍മെന്റ് തള്ളികളയുകയും ചെയ്തു. ഇതിനിടയിലാണ് ബോസ് വിമാനപകടത്തില്‍ മരണപ്പെട്ടു എന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നിഗമനത്തില്‍ എത്തിയിരിക്കുന്നത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here