ആണൊരുത്തന്‍ മുഖ്യമന്ത്രിയായതിന്റെ ഫലം കാണാനുണ്ട്; തലൈവാ താങ്കള്‍ തമിഴ്‌നാട്ടിലേക്ക് വരൂ; തമിഴനും കന്നഡക്കാരും പിണറായിയെ വിളിക്കുന്നു

ഭാഷയ്ക്കും ദേശത്തിനും അതീതമാണ് നട്ടെല്ലുറപ്പിനുള്ള പിന്തുണ. ടിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലും തമിഴനും കന്നഡികനും പിണറായിയെ പുകഴ്ത്തുന്നത് ഒരേ നാവില്‍. തലൈവാ താങ്കള്‍ തമിഴ്‌നാട്ടിലേക്ക് വരൂ എന്നൊരാള്‍ പറയുമ്പോള്‍, പിണറായി യൂ ആര്‍ എ റോക്സ്റ്റാര്‍ കോമ്രേഡ് എന്ന് മറ്റൊരാള്‍.

എല്ലാവരും പിണറായിയെ പ്രകീര്‍ത്തിക്കുമ്പോള്‍ ഉയരുന്നത് അതാത് നാടുകളിലെ ഭരണനേതൃത്വങ്ങളോടുള്ള പ്രതിഷേധം കൂടിയാണ്. പിണറായിയെ പുകഴ്ത്തി ട്വീറ്റ് ചെയതവരില്‍ ഐ ഐ ടി പ്രൊഫസര്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ വരെയുണ്ട്. പിണറായിയെപ്പോലെ നട്ടെല്ലുറപ്പുള്ള ഒരു ഭരണാധികാരിയെയാണ് തങ്ങള്‍ക്കാവശ്യമെന്ന് തമിഴനും കന്നടക്കാരനും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു. ഹിന്ദു ഐക്യം വേണമെന്ന് ആവശ്യപ്പെടുന്ന ചില മഠയന്‍മാര്‍ പിണറായിയെ കണ്ടു പഠിക്കൂ എന്ന് ആവശ്യപ്പെടുന്ന ട്വീറ്റുകളുമുണ്ട് കൂട്ടത്തില്‍.

കശാപ്പ് നിരോധനത്തിനെതിരെ ഒരു കത്ത് പോലും അയക്കാത്ത ഞങ്ങളുടെ നാട്ടിലെ നേതാക്കള്‍ക്ക് മാതൃകയാണ് പിണറായി എന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളായാകെ ബാധിക്കുന്ന പ്രശ്‌നത്തോട് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മൗനം പാലിച്ചപ്പോള്‍ ശക്തമായ നിലപാടെടുത്തത് കേരള മുഖ്യമന്ത്രി മാത്രമാണ് എന്നത് കേരളീയര്‍ക്കാകെ അഭിമാനം നല്‍കുന്ന വസ്തുതയാണ്. കേന്ദ്രഭരണം കയ്യാളുന്നവര്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കും ജനങ്ങളുടെ അടുക്കളയിലേക്കും വരെ കടന്നു ചെല്ലുമ്പോള്‍ ദേശവ്യാപക പ്രക്ഷോഭം ഉയര്‍ന്നു വരിക തന്നെ ചെയ്യും എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പിണറായി അനുകൂല ട്വീറ്റുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here