മിനിമം വേതനം 18,000 രൂപയാക്കി വര്‍ദ്ധിപ്പിക്കണം; സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് മാതൃകകാട്ടണമെന്നും സിഐടിയു സെക്രട്ടറി എളമരം കരീം

തിരുവനന്തപുരം: തൊഴിലാളികളുടെ മിനിമം വേതനം 18,000 രൂപയാക്കി വര്‍ദ്ധിപ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് മാതൃകകാട്ടണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം.

തൊഴിലാളികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വേതനം പ്രതിമാസം 18,000 രൂപയാക്കുക, നിര്‍മാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സി.ഐ.ടു.യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

തൊഴിലാളികളുന്നയിച്ച വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ച എളമരം കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധനടപടികള്‍ തുടരുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, കെ.ചന്ദ്രന്‍പിള്ള തുടങ്ങിയവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here