തിരുവനന്തപുരം: 37 സ്‌കൂളുകള്‍ ഹൈടെക് ആക്കാനും 7 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കിഫ്ബിയുടെ ബോര്‍ഡ് യോഗം അംഗീകീരം നല്‍കിയത്. ആകെ 449 കോടി രൂപയുടെ പദ്ധതികള്‍. ഇതോടെ 12512 കോടിയുടെ പദ്ധതികള്‍ക്കാണ് മൂന്ന് ഘട്ടങ്ങളിലായി അനുമതി ലഭിച്ചത്. സ്‌കൂളുകള്‍ക്കും മേല്‍പ്പാലങ്ങള്‍ക്കും പുറമെ 3 റോഡുകള്‍ക്കും യോഗത്തിന്റെ അംഗീകാരം ലഭിച്ചു.
കിഫ്ബിയിലെക്ക് പണം സമാഹരിക്കുന്ന ഓള്‍ടെര്‍നെറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരണത്തെക്കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും യോഗത്തിന്റെ അംഗീകാരം ലഭിച്ചു. കിഫ്ബിക്ക് വേണ്ടി KSFE ആവിഷ്‌കരിച്ച പ്രവാസി ഓണ്‍ലൈന്‍ ചിട്ടിയുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി.
നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും അനുബന്ധ പെന്‍ഷന്‍ പദ്ധതിയും ഉള്‍പ്പെടുന്ന പ്രവാസി ചിട്ടി രാജ്യത്ത് തന്നെ ആദ്യത്തെ മാതൃകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. യോഗത്തില്‍ ധനമന്ത്രി ടി.എം തോമസ് ഐസക്, ചീഫ് സെക്രട്ടറി കിഫ്ബി ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു

Get real time update about this post categories directly on your device, subscribe now.