ഇന്‍ഫോസിസില്‍ വീണ്ടും ദുരൂഹമരണം; ജീവനക്കാരന്റെ മൃതദേഹം ശൗചാലയത്തില്‍ നഗ്‌നമാക്കപ്പെട്ട നിലയില്‍

ഇന്‍ഫോസിസ് ചെന്നെ ഓഫീസിലെ ജീവനക്കാരന്റെ മൃതദേഹം ശൗചാലയത്തില്‍ നഗ്‌നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവണ്ണാമലൈ ജില്ലയില്‍ നിന്നുള്ള അരുണാചലമാണ് (32) ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സഹപ്രവര്‍ത്തര്‍ കണ്ടെത്തുമ്പോള്‍ ഇയാളുടെ മൃതദേഹം നഗ്‌നമാക്കപ്പെട്ട നിലയിലായിരുന്നു.

മരണത്തില്‍ ചിലരെ സംശയമുള്ളതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

2016 ജൂലൈയില്‍ ചെന്നെ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതി ജോലി കഴിഞ്ഞ് മടങ്ങവെ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ പുനെയിലെ ഇന്‍ഫോസിസില്‍ ക്യാമ്പസില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് വന്‍ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോഴിക്കോട് സ്വദേശിനി രസാല രാജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിലായെങ്കിലും ജീവനക്കാരുടെ സുരക്ഷയെപ്പറ്റി ആശങ്കള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ചെന്നൈ ഓഫീസിലും ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel