ഗൗതംഗംഭീര്‍ കോടതിയില്‍;മദ്യവില്‍പ്പനയ്ക്ക് തന്റെ പേര് ദുരുപയോഗിക്കുന്നു

ദില്ലി: അനധികൃതമായി തന്റെ പേര് റെസ്റ്റോറന്റ് ടാഗ് ലൈനായി ഉപയോഗിച്ചതിനെതിനെതിരെ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ കോടതിയില്‍. റെസ്റ്റോ വാര്‍ റെസ്റ്റോറന്റ് ശൃംഖലക്കെതിരെയാണ് ഗംഭീര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റെസ്‌റ്റോബാര്‍ റെസ്‌റ്റോറന്റ് ഉടമകള്‍ മദ്യ വില്‍പനക്ക് തന്റെ പേര് ഉപയോഗിക്കുന്നെന്നും തന്റെ പേരുപയോഗിച്ച് യുവാക്കളെ മദ്യത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നും താരം പറയുന്നു.

എന്നാല്‍ ഉടമകളിലൊരാളുടെ പേരും ഗൗതം ഗംഭീര്‍ എന്നാണ്. ആ പേരാണ് ടാഗ് ലൈനായി ഉപയോഗിച്ചതെന്നാണ് റസ്റ്ററന്റ് ഉടമകളുടെ വാദം. എന്നാല്‍ താന്‍ ലോകം അറിയപ്പെടുന്ന കായികതാരമാണെന്നും ഈ പേര് തന്റെ റസ്റ്റോറന്റാണെന്ന് തെറ്റിദ്ധരിക്കുമെന്നും ഇത് തന്റെ സല്‍പ്പേരിന് കോട്ടം വരുമെന്നും താരം ചൂണ്ടിക്കാട്ടുന്നു.

പക്ഷേ റെസ്റ്ററന്റ് ഉടമ ഗംഭീറിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്. താരത്തിന്റെ വാദം അസംബന്ധമാണെന്നാണ് റെസ്റ്ററന്റ് ഉടമയായ ഗൗതം ഗംഭീര്‍ പറയുന്നു. എന്നാല്‍ നിയമപോരാട്ടവുമായി മുന്നോട്ട് പോകാന്‍തന്നെയാണ് താരത്തിന്റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News