അഭിമാനിക്കാം മലയാളിക്ക്; ശരിക്കൊപ്പമുള്ള നിലപാട് ലോകം വാഴ്ത്തുന്നു; മലയാളി ചങ്കുറപ്പ് കാട്ടിയ 10 സന്ദര്‍ഭങ്ങള്‍ അമേരിക്കയിലും ചര്‍ച്ച

മലയാളികളുടെ ധൈര്യത്തെ ലോകം വാഴ്ത്തുകയാണിപ്പോള്‍. പ്രത്യേകിച്ചും രാജ്യം സിവിശേഷമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇടത് പൊതുബോധമുള്ള മലയാളികള്‍ രാജ്യത്തിന് മാതൃകയാണെന്ന അഭിപ്രായമാണ് ലോകത്തെങ്ങും ഉയരുന്നത്. ശരിക്കൊപ്പമുളഅള കേരളീയരുടെ നിലപാടുകളെയും പ്രശംസിച്ച് അമേരിക്കന്‍ മാധ്യമം രംഗത്തെത്തി. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസ്സ്ഫീഡ് ന്യൂസാണ് കേരളം ഇന്ത്യയില്‍ ശരിക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കാരണങ്ങളും അവര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

1. അര്‍ണബ് ഗോസ്വാമിക്കെതിരായ എം ബി രാജേഷ് എം പിയുടെ വിമര്‍ശനം. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ധാര്‍മ്മികതയില്ലാത്ത മാധ്യമ പ്രവര്‍ത്തകന്‍ നിങ്ങളാണെന്ന് വിശേഷിപ്പിച്ച് രാജേഷ് തുറന്ന കത്തെഴുതിയിരുന്നു.


2. കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍. കേന്ദ്ര തീരുമാനത്തെ പരസ്യമായി എതിര്‍ത്തതും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി കത്തയച്ചതും അവര്‍ എടുത്തുകാട്ടിയിട്ടുണ്ട്. കേരളീയര്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ദല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ അല്ലെന്ന പിണറായിയുടെ വാചകവും ചര്‍ച്ചയായിട്ടുണ്ട്.

3. മോദിക്കെതിരായ #പോമോനേമോദി ക്യാംപെയ്ന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ കേരളത്തെ സൊമാലിയയുമായി മോദി താരതമ്യം ചെയ്തിരുന്നു. ഇതിനെതിരെ സധൈര്യം പ്രതികരിക്കാന്‍ കേരള ജനതയ്ക്ക് സാധിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്ന് ലോകപ്രശസ്ത മാധ്യമങ്ങളെല്ലാം ഇത് വാര്‍ത്തയായിക്കിയിരുന്നു.


4. സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്ന 377ാം വകുപ്പ് ഒഴിവാക്കണമെന്ന് ശശി തരൂര്‍ എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.


5. സദാചാരപൊലിസിംഗിനെതിരെ പൊതുജനം തെരുവിലിറങ്ങിയത്. പൊതുസ്ഥലത്ത് ഒത്തു ചേര്‍ന്ന് ‘കിസ് ഓഫ് ലവ്’ സംഘടിപ്പിച്ച് പ്രതിഷേധിച്ചത് ചൂണ്ടികാട്ടിയിട്ടുണ്ട്.


6.ആര്‍ത്തവത്തെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി കവിതയെഴുതി പ്രതിഷേധിച്ചത്.


7. ആര്‍ത്തവമുണ്ടോയെന്നറിയാന്‍ തൊഴിലിടത്തില്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കുന്നതിനെതിരെ സാനിറ്ററി നാപ്കിനുകള്‍ അയച്ചുകൊടുത്ത് നടത്തിയ പ്രതിഷേധം.


8. ഓണത്തെ അധിക്ഷേപിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദേശത്തിനെതിരെ പ്രതിഷേധമുയര്‍ന്നത്. വാമനജയന്തി ആശംസ നേര്‍ന്ന അമിത്ഷായ്ക്ക് മുഖ്യമന്ത്രി പിണറായി ശക്തമായ മറുപടി നല്‍കിയത് എടുത്ത്കാട്ടിയിട്ടുണ്ട്.

9. ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ച് ദാദ്രിയില്‍ അഖിലക് എന്ന മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നപ്പോള്‍ കേരളത്തില്‍ ബീഫ് ഫെസ്റ്റുകള്‍ നടത്തി പ്രതിഷേധിച്ചത്.


10 കഴിഞ്ഞ ദിവസം മദ്രാസ് ഐ.ഐ.ടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതുമായി ബന്ധപ്പെട്ട് മലയാളി വിദ്യാര്‍ഥി മര്‍ദ്ദനത്തിനിരയായപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് കുറ്റക്കാര്‍ക്കെതിരെ ശരിയായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here