നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തി; മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്

ദില്ലി: നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചെ പിന്നോട്ടടിപ്പിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷമുള്ള അവസാന പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ ഇടിവാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന പാഥത്തില്‍ 7.9 ശതമാനമായിരുന്ന വളര്‍ച്ച. ഈ വര്‍ഷം 6.1 ശതമാനമായി കുറഞ്ഞു.

2015 2016 സാമ്പത്തിക വര്‍ഷത്തില്‍ 8 ശതമാനവുണ്ടായിരുന്ന വളര്‍ച്ച 2016 2017 ല്‍ 7.1 ശതമാനമായി കുറഞ്ഞു. അവസാന പാദത്തല്‍ കൃഷി മത്സ്യബന്ധന മേഖലകളില്‍ 5.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഖനനം 6.4 ശതമാനം,ഉല്‍പ്പാദനമേഖല 5.3 ശതമാനം, വൈദ്യൂതി,ഗ്യാസ്,ജലവിതരണം തുടങ്ങിയ മേഖലകളില്‍ 6.1 ശതമാനം വ്യാപാരം,ഗതാഗതം,വാര്‍ത്താവിനിമയം 6.5 ശതമാനം റിയല്‍ എസ്റ്റേറ്റ് 2.2 ശതമാനം,നിര്‍മ്മാണ മേഖല 3.7 ശതമാനം എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ നോട്ട് നിരാധനത്തിന് ശേഷമുള്ള അവസാന പാദത്തിലെ വളര്‍ച്ച.

പുതിയ കണക്കുകള്‍ പുറത്ത് വന്നതോടേ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന വിശേഷണവും ഇന്ത്യയ്ക് നഷ്ടമായി.6.9 ശതാനം വളര്‍ച്ച നേടിയ ചൈനയാണ് ഇപ്പോള്‍ മുന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News