സേനകള്‍ ജനവിശ്വാസമാര്‍ജ്ജിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന് കീഴിലുള്ള ഏത് സേനയും ജനവിശ്വാസം ആര്‍ജ്ജിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ്, ഫയര്‍ഫോഴ്‌സ്, ഹോം ഗാര്‍ഡ് സേനകള്‍ പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കണം.

പൊതുജന സേവനമാണ് ജോലിയെന്നത് സേനാംഗങ്ങള്‍ ഓര്‍ക്കണം. അതില്‍ നിന്ന് വ്യതിചലിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരള ഹോംഗാര്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here