സിവില്‍ സര്‍വിസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; കര്‍ണാടക സ്വദേശിക്ക് ഒന്നാം റാങ്ക്; കണ്ണൂര്‍ സ്വദേശി അതുലിന് 13ാം റാങ്ക്

ദില്ലി: സിവില്‍ സര്‍വിസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കര്‍ണാടക സ്വദേശി കെ. ആര്‍ നന്ദിനിക്കാണ് ഒന്നാം റാങ്ക്. ആന്‍മോള്‍ ഷേര്‍ സിങിനും ജി. റോണങ്കിക്കും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചു.
13ാം റാങ്ക് നേടിയ ജെ അതുല്‍ മലയാളികള്‍ക്ക് അഭിമാനമായി. കണ്ണൂര്‍ സ്വദേശിയാണ് അതുല്‍. എറണാകുളം സ്വദേശി ബി സിദ്ധാര്‍ഥ് 15ാം റാങ്കും കോഴിക്കോട് സ്വദേശി ഹംന മറിയം 28ാം റാങ്കും സ്വന്തമാക്കി.

1099 പേര്‍ സിവില്‍ സര്‍വിസിനു യോഗ്യത നേടി. 220 പേര്‍ സാധ്യതാ പട്ടികയിലുമുണ്ട്. മൂന്നു ഘട്ടങ്ങളിലായി നടന്ന പരീക്ഷയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് ഐഎഎസ്, ഐപിഎസ്, ഐഫ്എസ് തസ്തികയില്‍ ജോലി ലഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here