രാമക്ഷേത്ര നിര്‍മാണത്തിന് മുസ്ലീങ്ങള്‍ അനുകൂലമെന്ന് യോഗിആദിത്യനാഥ്

ലഖ്‌നൗ: ഒരിടവേളയ്ക്ക് ശേഷം രാമക്ഷേത്രം വിഷയം ബി ജെ പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാക്കുന്നു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇതിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് മുസ്ലിംങ്ങള്‍ അനുകൂലമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ക്ഷേത്ര നിര്‍മാണത്തിന് അനുകൂലമാണെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം കാണുകയാണ് നല്ലതെന്നും യു പി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഏറ്റവും അനുയോജ്യമായ സമയമാണിപ്പോഴെന്നും ആദിത്യനാഥ് പറഞ്ഞു. ഇതിന് വേണ്ടി എന്ത് ഇടപെടല്‍ നടത്താനും യു പി സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബാബറി മസ്ജിസ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് എല്‍ കെ അദ്വാനിയടക്കമുള്ള മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ യു പി കോടതിയില്‍ ഹാജരായിരുന്നു. ഇവരെ പൂച്ചെണ്ട് നല്‍കിയാണ് യോഗി സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News