‘മയില്‍’ ദേശീയപക്ഷിയായത് ബ്രഹ്മചാരി ആയതുകൊണ്ട്; പശുവിനെ ദേശീയമൃഗമാക്കാന്‍ പറഞ്ഞ രാജസ്ഥാന്‍ ജഡ്ജിയുടെ ന്യായം

ജോധ്പൂര്‍:നിത്യ ബ്രഹ്മചാരി ആയത് കൊണ്ടാണ് മയില്‍ നമ്മുടെ ദേശീയ പക്ഷി ആയതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ശുപാര്‍ശ ചെയ്ത ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആണ്‍മയില്‍ പെണ്‍മയിലുമായി ഇണ ചേരാറില്ല. മയിലിന്റെ കണ്ണുനീര് കൊണ്ടാണ് പെണ്‍മയിലുകള്‍ ഗര്‍ഭിണി ആവുന്നത്. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ഇത് കൊണ്ടാണ് തലയില്‍ മയില്‍പീലി ചൂടുന്നത് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസായി വിരമിക്കുന്ന ദിവസമായ ബുധനാഴ്ചയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ഇതിന് പിന്നാലെയാണ് മയിലിനെ എന്തുകൊണ്ടാണ് ദേശീയ പക്ഷി ആക്കിയതെന്നും അദ്ദേഹം വിശദീകരിച്ചത്.

പശുവിനെ ദേശീയമൃഗമാക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഉത്തരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്. ഞാനൊരു ശിവഭക്തനാണ്. ഇത് എന്റെ ആത്മാവിന്റെ ശബ്ദമാണ്. ഞാനും പശുവിനെ ബഹുമാനിക്കുന്നുണ്ട്. മുപ്പത്തി മുക്കോടി ജനങ്ങള്‍ പശുവില്‍ വസിക്കുന്നു ജസ്റ്റിസ് ശര്‍മ്മ പറഞ്ഞു

ഹിന്ദുരാജ്യമായ നേപ്പാള്‍ പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിച്ചിട്ടുന്നുെം കാലികളെ പരിപാലിച്ചും കൃഷി ചെയ്തും ശക്തി പ്രാപിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജസ്റ്റിസ് ശര്‍മ്മ ഉത്തരവ് പുറപ്പെടുവിച്ച് വ്യക്തമാക്കിയിരുന്നു.

കന്നുകാലി നിയന്ത്രണം സംബന്ധിച്ച് രാജസ്ഥാനില്‍ നിലവിലുളള നിയമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കേന്ദ്രസര്‍ക്കാരിനു മുന്‍പാകെ ചില ശുപാര്‍ശകള്‍ വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News