അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിക്ക് സമീപം തകര്‍ന്നു വീണ സുഖോയ് വ്യോമസേന വിമാനത്തിലുണ്ടായിരുന്ന മലയാളിയടക്കം രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യോമസേന ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ്അറിയിച്ചത്.

മലയാളി ഫ്‌ളൈറ്റ് ലഫ്റ്റനന്റ് കോഴിക്കോട് സ്വദേശി അച്ചുദേവും ചണ്ഡിഗഡ് സ്വദേശി ദിവേശ് പങ്കജും മരിച്ചതായാണ് വ്യോമസേന സ്ഥിരീകരിച്ചത്. വിമാനം തകരുന്നതിനു മുന്‍പ് ഇരു പൈലറ്റുമാര്‍ക്കും ഇജക്ഷന്‍ നടത്തി പുറത്തേക്കു ചാടാനായില്ലെന്നാണ്‌വ്യക്തമാകുന്നത്.

പരിശീലന പറക്കലിനിടെ അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിക്ക് സമീപം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ആസാമിലെ തേസപൂര്‍ സലോനിബാരി വ്യോമസേനാ താവളത്തില്‍ നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന യുദ്ധവിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും വിമാനം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഉപഗ്രഹത്തിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വാര്‍ത്താവിനിമയ സംവിധാനങ്ങളില്ലാത്ത പ്രദേശമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News