ലണ്ടന്‍: ആര്‍സീന്‍ വെംഗരുടെ ആര്‍സനല്‍ പരിശീലക കരാര്‍ രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടി. വെംഗറുമായി രണ്ടു വര്‍ഷത്തേക്ക് പുതിയ കരാര്‍ ഒപ്പു വച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. എഫ്എ കപ്പ് കിരീടനേട്ടമാണ് പരിശീലക കരാര്‍ നീട്ടാനുള്ള കാരണം. ചെല്‍സിയെ 2-1നു തോല്പിച്ചായിരുന്നു ആര്‍സനലിന്റെ കിരീടനേട്ടം. പ്രീമിയര്‍ ലീഗിലെ കിരീടമാണ് ആര്‍സനലിന്റെ അടുത്ത ലക്ഷ്യം.
കഴിഞ്ഞ സീസണ് ചാംപ്യന്‍സ് ലീഗില്‍ ബയണ്‍ മ്യൂണിക്കിനോട് തോറ്റ് ആര്‍സനല്‍ പുറത്തായതോടെ വെംഗറുടെ ഭാവി തുലാസിലായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here