പ്രധാനമന്ത്രി റഷ്യയില്‍; മോദി പുടിന്‍ കൂടിക്കാഴ്ച ഇന്ന്

സെന്റ് പീറ്റേഴ്‌സബര്‍ഗ്: ആറ് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശത്തിന്റെ ഭാഗമായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡന്റ് വളാഡമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച്ച.

പാക്കിസ്ഥാനുമായി സഹകരിക്കാനുളള റഷ്യന്‍ നീക്കങ്ങളിലെ ആശങ്ക മോദി പുടിന്‍ കൂടിക്കാഴ്ച്ചയില്‍ ഇന്ത്യ അറിയിക്കും. പ്രതിരോധ വാണിജ്യ മേഖലകളിലെ സുപ്രധാന കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പ് വയ്ക്കും.

കഴിഞ്ഞ ദിവസം സ്പെയിന്‍ പ്രധാനമന്ത്രി മര്യാനോ രജോയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഏഴ് സുപ്രധാന കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പു വച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here