ഇസ്ലാമോ ഫോബിയയുടെ കാലത്തെ മനുഷ്യ വിരുദ്ധതയുടെ രാഷ്ട്രീയം വെളിപ്പെടുത്തുന്ന ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ

മലയാളത്തില്‍ ഒരു ആഗോള വിഷയ നോവല്‍ കൂടി. ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ. മനുഷ്യവിരുദ്ധതയുടെ രാഷ്ട്രീയമാണ ്പൊനോന്‍ ഗോംബെ വെളിപ്പെടുത്തുന്നതെന്ന് എഴുത്തുകാരന്‍ ഗിരീഷ് കുമാര്‍. ആഗോളവത്കരണത്തിന്റെയും ആഗോള ഭീകരതയുടെയും ഇരയായ നിസ്സഹായ ജീവിതങ്ങളാണ് നോവലിലെ ഇതിവൃത്തം. ആഫ്രിക്ക പശ്ചാത്തലമാക്കി മലയാളത്തിലുണ്ടായ മികച്ച നോവല്‍ – ഗിരീഷ് പറയുന്നു.

ഇസ്ലാമോ ഫോബിയയുടെ കാലത്തെ മനുഷ്യവിരുദ്ധതയുടെ രാഷ്ട്രീയം വെളിപ്പെടുത്തുന്ന മികച്ച നോവലാണിത്. നായകന്‍ സുലൈമാന്‍ ഏറ്റു വാങ്ങുന്ന പീഡനം വായനക്കാരന്‍ അനുഭവിക്കുന്ന തരത്തിലുള്ള ആഖ്യാനമാണ് നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത.
പൊനോന്‍ ഗോംബെ എന്നാല്‍ മയില്‍പ്പീലി നിറമുള്ള ഒരു മത്സ്യമാണ്. നായക മഗീദയാണ് സുലൈമാന്റെ പൊനോന്‍ ഗോംബെ.

ജുനൈദ് അബൂബക്കറിന്റെ ആദ്യനോവല്‍ വലിയ പ്രതീക്ഷ നല്‍കുന്നു.  പ്രണയവും ആഗോള ഭീകരവാദം ഉയര്‍ത്തുന്ന മുസ്ലിമിന്റെ സ്വത്വ പ്രതിസന്ധിയും സത്യസന്ധമായി ആവിഷ്‌കരിക്കുന്ന സര്‍ഗാത്മക കൃതിയാണിത്. ആഗോള വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് മലയാളനോവല്‍ വളരുകയാണ്ശു എന്ന ശുഭസൂചനയാണ് നോവല്‍ നല്കുന്നതെന്നും ഗിരീഷ് കുമാര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News