കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ശര്‍മ്മക്കെതിരെ വധശ്രമം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ശര്‍മയുടെ കാറിന് നേരെ വെടിവെപ്പ്. ആക്രണത്തില്‍ ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ടുപേര്‍ കാറിനു നേരെ വെടിവെക്കുകയായിരുന്നു. ആക്രമണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ആക്രമികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായില്ലെന്നാണ് രാഹുലിന്റെയും കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവിന്റെയും വെളിപ്പെടുത്തല്‍. ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ പുറകിലിരുന്നയാളാണ് നിന്ന് വെടിവെച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

പോലീസ് എഫ്‌ഐആര് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ പൊതുമരാമത്തുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചയാളാണ് രാഹുല്‍ ശര്‍മ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here