പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി; സംസ്ഥാനം പ്രവേശനോത്സവ ലഹരിയില്‍

തിരുവനന്തപുരം: മൂന്നര ലക്ഷത്തോളം കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസില്‍ പ്രവേശിച്ചത്. ആദ്യമായി അക്ഷരമുറ്റത്തേക്കെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ വര്‍ണാഭമായാണ് അണിഞ്ഞൊരുങ്ങി നിന്നത്. കുട്ടികള്‍ക്ക് പുസ്തകങ്ങളും ബാഗുകളും സമ്മാനങ്ങളും ഒക്കെയായി വര്‍ണാഭമായ പ്രവേശനങ്ങളോടെയാണ് കുരുന്നുകളെ വരവേറ്റത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊരുട്ടമ്പലം യുപി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പാവപ്പെട്ട കുട്ടികള്‍ക്ക അതിസമ്പന്നരുടെ കുട്ടികളെപ്പോലെ വിദ്യാഭ്യാസം നല്‍കാനുള്ള
സാഹചര്യവും സന്ദര്‍ഭവും ഒരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആഗോള നിലവാരമുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള നിലവാരമുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഠനാവശ്യത്തിനായി മലയാളമണ്ണില്‍ നടന്ന ആദ്യ കലാപമായ കണ്ടല ലഹളയുടെ ശതാബ്ദിയോടനുബന്ധിച്ച് സര്‍വ്വശിക്ഷാ അഭിയാന്‍ നിര്‍മ്മിച്ച കണ്ടല ലഹള ശതാബ്ദി സ്മാരകം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. വിദ്യാര്‍ഥികളുടെ വിവിധകലാപരിപാടികള്‍ പ്രവേശനത്തോടനുബന്ധിച്ച് നടന്നു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് കഥ പറഞ്ഞ് നല്‍കിയാണ് കുരുന്നുകളെ വരവേറ്റത്.

ഉദ്ഘാടനച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് സ്വാഗതം പറഞ്ഞു. വിദ്യാലയ ഗുണമേന്മ ലക്ഷ്യമാക്കിയുള്ള ജനകീയ വിദ്യാഭ്യാസ മാര്‍ഗരേഖയുടെ പ്രകാശനവും ഐടി അറ്റ് സ്‌കൂള്‍ വിക്ടേഴ്‌സ് ചാനല്‍ ആരംഭിക്കുന്ന പതിനഞ്ച് വിനോദസഞ്ചാര വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here