ലോക രാജ്യങ്ങള്‍ക്ക് ഭീഷണി; ട്രംപ് തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നു

വാഷിങ്ടണ്‍: പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറുന്നു. ഇതു സംബന്ധിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യേഗിക വിശദീകരണം വ്യാഴാഴ്ചയുണ്ടാകുമെന്നാണ് സൂചന. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ദരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അധികാരത്തിലെത്തിയാല്‍ പാരീസ് കാലാവസ്ഥ ഉടമ്പടി റദ്ദാക്കുമെന്ന് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
കാര്‍ബണ്‍ വാതകങ്ങള്‍ പുറം തള്ളുന്നതില്‍ അമേരിക്ക രണ്ടാം സ്ഥാനത്താണ്. മലിനീകരണത്തിന്റെ പേരില്‍ യു.എസ്സില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ ഈടാക്കാനുള്ള പാരീസ കാലാവസ്ഥ ഉടമ്പടി വ്യവസ്ഥക്കെതിരെ ട്രംപ് മുന്‍പ് രംഗത്തുവന്നിരുന്നു. ഉടമ്പടി നടപ്പാക്കുന്നത് അമേരിക്കന്‍സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു.

2025 ഓടെ ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതിന്റെ നിരക്ക് 28 ശതമാനം കുറയ്ക്കുമെന്ന് ഉടമ്പടി സമയത്ത് യു.എസ് ഉറപ്പ് നല്‍കിയിരുന്നു. ഉടമ്പടിയെ പിന്‍തുണയ്ക്കണമെന്ന് ജി 7ലെ മറ്റ് രാഷ്ട്രങ്ങള്‍ യു.എസ്സിനോട് ആവശ്യപ്പെട്ടെങ്കിലും ട്രംപ് പിന്‍മാറാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News